ടെന്നിസിൽ തലമുറമാറ്റം വന്നെന്ന പ്രസ്താവന തള്ളി റോജര്‍ ഫെഡറര്‍. ഓസ്ട്രേലിയന്‍ ഓപ്പൺ നാലാം റൗണ്ടിൽ ഫെഡററെ ഇരുപതുകാരന്‍ സ്റ്റെഫാനോസ് സിസിപാസ് അട്ടിമറിച്ചിരുന്നു. 

മെല്‍ബണ്‍: ഫ്രഞ്ച് ഓപ്പൺ അടങ്ങിയ കളിമൺ കോര്‍ട്ട് സീസണിൽ കളിക്കുമെന്ന് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണിലെ തന്‍റെ തോൽവിയോടെ ടെന്നിസില്‍ തലമുറമാറ്റം വന്നെന്ന വാദം ഫെഡറര്‍ തള്ളി. 

ഓസ്ട്രേലിയന്‍ ഓപ്പൺ നാലാം റൗണ്ടിൽ ഇരുപതുകാരന്‍ സ്റ്റെഫാനോസ് സിസിപാസ് അട്ടിമറിച്ചതിന് ശേഷമുള്ള അഭിമുഖത്തില്‍ ടെന്നിസിൽ തലമുറമാറ്റം വന്നെന്ന പ്രസ്താവന ഇതിഹാസതാരവും കമന്‍റേറ്ററുമായ ജോൺ മക്എന്‍‍‍റോ നടത്തിയിരുന്നു. എന്നാല്‍, സിസിപാസ് ഇതിന് മുന്‍പ് തന്നെ പ്രതിഭ തെളിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ സൂപ്പര്‍താരം മക്‌എന്‍‍‍റോയുടെ പ്രസ്താവന തള്ളി 

2015ന് ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പണിൽ കളിക്കുമെന്നും ഫെഡറര്‍ വ്യക്തമാക്കി. 2016ൽ പരിക്ക് കാരണം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയ ഫെഡറര്‍ കഴിഞ്ഞ രണ്ട് വര്‍ഷവും റോളാങ് ഗാരോസിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ കളിമൺകോര്‍ട്ട് സീസണിലെ എതെല്ലാം ടൂര്‍ണമെന്‍റില്‍ മത്സരിക്കുമെന്ന് ഫെഡറര്‍ വ്യക്തമാക്കിയില്ല.