വലുപ്പത്തിൽ ചെറുതാണെങ്കിലും അവണി ചില്ലറക്കാരിയല്ല. എത്ര വലിയവരാണെങ്കിലും എതിരാളിയെ നിഷ്പ്രയാസം തറ പറ്റിക്കും. 2014 മുതൽ കാരട്ടെയിൽ സംസ്ഥാന ചാമ്പ്യനാണ് അവണി. പെണ്‍കുട്ടികള്‍ സ്വയം രക്ഷക്ക് കരാട്ടെ പടിക്കണമെന്നാണ് അവണിയുടെ പക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ കൊച്ചു മിടുക്കി കരാട്ടെയിലൂടെ ഏവരെയും വിസ്മയിപ്പിക്കുകയാണ്. അഞ്ച് വർഷം തുടർച്ചയായി കാരട്ടെയിൽ സംസ്ഥാന ചാമ്പ്യനാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന അവണി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വലുപ്പത്തിൽ ചെറുതാണെങ്കിലും അവണി ചില്ലറക്കാരിയല്ല. എത്ര വലിയവരാണെങ്കിലും എതിരാളിയെ നിഷ്പ്രയാസം തറ പറ്റിക്കും. 2014 മുതൽ കാരട്ടെയിൽ സംസ്ഥാന ചാമ്പ്യനാണ് അവണി. പെണ്‍കുട്ടികള്‍ സ്വയം രക്ഷക്ക് കരാട്ടെ പടിക്കണമെന്നാണ് അവണിയുടെ പക്ഷം.

ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ അവണി രണ്ടു തവണ വെങ്കലം നേടിയിട്ടുണ്ട്. സബ് ജൂനിയർ തലത്തിൽ കരാട്ടെ സ്റ്റേറ്റ് ക്യാപ്റ്റൻ കൂടിയാണ് ഈ കൊച്ചു മിടുക്കി. വെഞ്ഞാറമൂട് ജി.എച്ച്.എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ അവണി പഠനത്തിലും മുന്നിലാണ്. നൃത്തവും അഭിനയവുമാണ് അവണിയുടെ മറ്റ്‌ ഇഷ്ടങ്ങൾ.