രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ ഓഹരികള്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേകും വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ജയ്‌പൂര്‍: ബച്ചന്‍ കുടുംബവും ഐപിഎല്ലിലേക്ക്. ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ ഓഹരികള്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേകും വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ റോയൽസ് ഉടമ മനോജ് ബദാലെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയിലെത്തിയത്.

ഐപിഎൽ വേദികളില്‍ സ്ഥിരം സാന്നിധ്യമായ അമിതാഭും അഭിഷേകും നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. നിലവില്‍ ഐഎസ്എല്ലിലെ ചെന്നൈയിന്‍ ടീമിന്‍റെയും പ്രോ കബഡി ലീഗിലെ ജയ്‌പൂര്‍ പാന്തേഴ്സ് ടീമിന്‍റെയും ഉടമകളാണ് ബച്ചന്‍ കുടുംബം. ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭര്‍ത്താവിനും 2015വരെ റോയൽസില്‍ ഓഹരിയുണ്ടായിരുന്നു.