ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പിന്‍സീറ്റുകാരെ ആരാധകര്‍ക്ക് പിടികിട്ടി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓഗസ്റ്റ് 1-നാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. മത്സരത്തിനായി ഇന്ത്യന്‍ താരങ്ങള്‍ ഇതിനകം ബിര്‍മിംഹാമിലെത്തിയിട്ടുണ്ട്. എന്നാല്‍ ബിര്‍മിംഹാമിലേക്കുള്ള യാത്രക്കിടെ ടീമിലെ പിന്‍സീറ്റുകാരെ ആരാധകര്‍ക്ക് പിടികിട്ടി. 

ടീം ബസില്‍ ഓപ്പണര്‍ ശീഖര്‍ ധവാന്‍, പേസര്‍ ജസ്‌പ്രീത് ബുംറ, യുവതാരം റിഷഭ് പന്ത് എന്നിവരാണ് പിന്‍സീറ്റ് കയ്യടക്കിയത്. ബുംറ യാത്രയുടെ ചിത്രം ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എസെ‌ക്‌സിനെതിരായ ത്രിദ്വിന പരിശീലന മത്സരം പൂര്‍ത്തിയാക്കിയാണ് ടീം ആദ്യ ടെസ്റ്റിനായി യാത്രതിരിച്ചത്. മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

View post on Instagram