Asianet News MalayalamAsianet News Malayalam

സൂപ്പര്‍ കോപ്പ ഫൈനല്‍: മൂന്ന് പുത്തന്‍ താരങ്ങള്‍ ബാഴ്‌സ നിരയില്‍

  • ഇതില്‍ പുതിയ താരങ്ങളായ അര്‍തര്‍, മാല്‍കോം, ലെങ്‌ലറ്റ് എന്നിവര്‍ മാത്രമാണ് ആദ്യ ഇലവനിലുണ്ടാവുക.
     
barcelon line up in spanish super copa final
Author
Barcelona, First Published Aug 12, 2018, 4:52 PM IST

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കോപ്പയില്‍ ബാഴ്‌സലോണ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കും. ഇന്ന് സെവിയ്യക്കെതിരേയാണ് സ്പാനിഷ് കപ്പ് ഫൈനല്‍. മൊറോക്കോയിലെ സ്‌റ്റേഡ് ഇബ്ന്‍ ബത്തുത്ത സ്‌റ്റേഡിയത്തിലാണ്് മത്സരം. 

ബാഴ്‌സലോണ നിരയില്‍ ആരൊക്കെ കളിക്കുമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. പുതുതായി നിരവധി താരങ്ങളേയാണ് ബാഴ്‌സ ടീമിലെത്തിച്ചത്. അവരില്‍ ആരോക്കെ കളിക്കുമെന്നതാണ് ആരാധകരെ ചിന്തിപ്പിക്കുന്നത്.

ഇതിനിടെയാണ് ബാഴ്‌സയുടെ ലൈനപ്പ് പുറത്ത് വന്നത്. 4-3-3 ശൈലിയിലാണ് ബാഴ്‌സ കളിക്കുക. ഇതില്‍ പുതിയ താരങ്ങളായ അര്‍തര്‍, മാല്‍കോം, ലെങ്‌ലറ്റ് എന്നിവര്‍ മാത്രമാണ് ആദ്യ ഇലവനിലുണ്ടാവുക. 

ബാഴ്‌സലോണ ടീം ഇങ്ങനെ: ടെര്‍ സ്റ്റഗന്‍ (ഗോള്‍ കീപ്പര്‍). നെല്‍സണ്‍ സെമേഡോ, ജെറാര്‍ഡ് പിക്വെ, ക്ലമന്റ് ലെങ്‌ലെറ്റ്, ഡേവിഡ് ആല്‍ബ, അര്‍തര്‍, ബുസ്‌കെറ്റ്‌സ്, റഫിഞ്ഞ, മാല്‍കോം, മെസി, കുടിഞ്ഞോ.
 

Follow Us:
Download App:
  • android
  • ios