ബാഴ്‌സലോണ: ബാഴ്‌സലോണ കോപ്പ ഡെല്‍ റെ ജേതാക്കളായി‍. കലാശപ്പോരാട്ടത്തില്‍ അലാവ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. സൂപ്പര്‍താരം ലിയോണല്‍ മെസ്സി, നെയ്മര്‍, അലകാസര്‍ എന്നിവരാണ് ബാഴ്‌സക്കായി സ്‌കോര്‍ ചെയ്തത്. തിയോ ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു അലാവസിന്റെ ആശ്വാസഗോള്‍. കോച്ച് ലൂയിസ് എന്റിക്വയ്ക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കാനും ബാഴ്‌സക്കായി. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും നേട്ടങ്ങള്‍ കൊയ്ത കോച്ചുമാരില്‍ ഒരാളായാണ് എന്റിക്വയുടെ മടക്കം. കോപ്പ ഡെല്‍റെയില്‍ ബാഴ്‌സയുടെ 29ആം കിരീടമാണ്. തുടര്‍ച്ചയായ മൂന്നാമത്തേയും.