ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി തണ്ടര്‍ യുവതാരം ജാസന്‍ സങ്കയ്ക്ക് ഒരു അമളി സംഭവിച്ചു. അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സിനെതിരായ മത്സരത്തിലായിരുന്നു സംഭവം.

സിഡ്‌നി‍: ക്രിക്കറ്റ് ചരിത്രത്തില്‍ ഒട്ടേറെ താരങ്ങള്‍ക്ക് ഫീല്‍ഡിംഗിനിടെ അമളികള്‍ പറ്റിയിട്ടുണ്ട്. സമാനമായ സംഭവം ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി തണ്ടര്‍ യുവതാരം ജാസന്‍ സങ്ക സംഭവിച്ചു. അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സിനെതിരായ മത്സരത്തിലായിരുന്നു ഈ അമളി.

സ്‌ട്രൈക്കേര്‍സിനായി ബാറ്റുവീശുന്നത് അഫ്‌‌ഗാന്‍ സെന്‍സേഷന്‍ റഷീദ് ഖാന്‍. ക്രിസ് ജോര്‍ജാന്‍ എറിഞ്ഞ 17-ാം ഓവറിനെ മൂന്നാം പന്തില്‍ റഷീദ് ഹെലികോപ്റ്റര്‍ ഷോട്ട് ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ പായിച്ചു. ഇവിടെ ഫീല്‍ഡ് ചെയ്തിരുന്ന സങ്ക ക്യാച്ചെടുക്കുന്നതിനായി തയ്യാറെടുത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ സങ്കയ്ക്ക് 30 മീറ്റർ വലതായാണ് പന്ത് നിലംപതിച്ചത്. 

Scroll to load tweet…

അമളി മനസിലായതോടെ സങ്ക ഓടിയെത്തി ബൗണ്ടറി തടുത്തു. കമന്‍റേറ്റര്‍മാരില്‍ വലിയ ചിരിയാണ് ഈ സംഭവം പടര്‍ത്തിയത്. നേരത്തെ സങ്ക ബാറ്റിംഗില്‍ 27 പന്തില്‍ 30 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ സിഡ്‌നി തണ്ടേര്‍ 71 റണ്‍സിന് വിജയിച്ചു.