ഖേല്‍രത്ന പുരസ്കാരം സ്വീകരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ അഭിനന്ദിച്ച് ബിസിസിഐ. അര്‍ജുന പുരസ്‌കാരം സ്വന്തമാക്കിയ സ്‌മൃതി മന്ദാനയ്ക്കും അനുമോദനം.
ദില്ലി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം സ്വീകരിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹയായ സ്‌മൃതി മന്ദാനയ്ക്കും ബിസിസിഐയുടെ അഭിനന്ദനം. രാഷ്‌ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം സമ്മാനിച്ചത്.
കോലി ടെസ്റ്റ്- ഏകദിന റാങ്കിംഗില്‍ ഒന്നാമതും മികച്ച നായകനുമാണെന്ന് ബിസിസിഐ ആക്‌ടിംഗ് പ്രസിഡന്‍റ് സികെ ഖന്ന പ്രതികരിച്ചു. വിദേശ പിച്ചുകളില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനുള്ള സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് സ്‌കില്ലിനെയും ഖന്ന അഭിനന്ദിച്ചു. വനിതാ ടി20 ടീം ഉപനായകയാണ് മന്ദാന.
