ഈ മാസം ഏഴിന് ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് ബിസിസിഐക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു ഈ പശ്ചാത്തലത്തിൽ ചേർന്ന ബിസിസിഐ പ്രത്യേക യോഗത്തിൽ ലോധ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സമവായത്തിലെത്താൻ ശനിയാഴ്ച ചേർന്ന നടന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിലും സാധിച്ചിരുന്നില്ല. 

ചില നിർദേശങ്ങളുടെ കാര്യത്തിൽ തങ്ങൾക്കിപ്പോഴും അഭിപ്രായവ്യത്യാസമുണ്ടെന്ന് ബിസിസിഐ പറഞ്ഞിരുന്നു. ത്രിപുര, വിദർഭ, രാജസ്‌ഥാൻ എന്നീ ക്രിക്കറ്റ് അസോസിയേഷനുകൾ മാത്രമാണ് ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ അനുകൂലിച്ചിരുന്നു. 

കോടതിനിർദേശപ്രകാരം ബിസിസിസി പ്രസിഡന്‍റ് അനുരാഗ് താക്കൂർ ഇന്നു സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലോധ കമ്മിറ്റി റിപ്പോർട്ടിനെതിരെ ഐസിസി ഇടപെടൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് അനുരാഗ് താക്കൂർ സുപ്രീം കോടതിയിൽ പറഞ്ഞു. മതിയായ സമയം തന്നാൽ ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കാമെന്നാണ് താക്കൂർ ഞായറാഴ്ച പറഞ്ഞത്.