മുംബൈ: ടീമിലില്ലെങ്കിലും ബിസിസിഐ യുവരാജ് സിംഗിന് നല്‍കാനുള്ളത് 3 കോടി രൂപ. ദേശീയ ടീമിനായി കളിക്കുമ്പോള്‍ പരിക്കേറ്റാല്‍ നഷ്ടമാകുന്ന വരുമാന തുക നഷ്ടപരിഹാരമായി താരത്തിന് നല്‍കണമെന്നാണ് ബിസിസിയുടെ നിയമം. 2016ലെ ഐസിസി ലോകകപ്പില്‍ പരുക്കേറ്റ യുവിക്ക് തുടര്‍ന്നുവന്ന ഐപിഎല്ലില്‍ ഏഴ് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
എന്നാല്‍ ബിസിസിഐയെ സമീപിച്ച യുവരാജിന് ബോര്‍ഡ് നഷ്ടപരിഹാം അനുവദിച്ചിരുന്നില്ല. അതേസമയം അഞ്ച് മത്സരങ്ങള്‍ നഷ്ടപ്പെട്ട ആശിഷ് നെഹ്റയ്ക്ക് ബിസിസിഐ തുക നല്‍കിയിരുന്നു. പണം ലഭിക്കാന്‍ സുപ്രീംകോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ യുവി ഉടന്‍ സമീപിക്കുമെന്നാണ് സൂചന. കായികക്ഷമതാ പരിശോധനയില്‍ പരാജയപ്പെട്ട യുവിക്ക് ഇപ്പോള്‍ ടീമിനു പുറത്താണ്.
