ലണ്ടന്‍: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് മദ്യലഹരിയില്‍ യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബ്രിസ്റ്റോളില്‍ വിന്‍ഡീസിനെതിരായ മത്സരത്തിന് ശേഷം നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഇംഗ്ലണ്ടിലെ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. സഹതാരം അലക്‌സ് ഹെയില്‍സിനോട് കയര്‍ത്ത യുവാക്കളെ സ്റ്റോക്‌സ് മര്‍ദ്ദിക്കുകയായിരുന്നു.

ഒരു മിനിറ്റിനിടെ 15 തവണയാണ് സ്റ്റോക്‌സ് യുവാവിനെ മര്‍ദ്ദച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്റ്റോക്‌സ് മാപ്പുപറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റോക്‌സിന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ നിന്നുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ആഷസ് പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ആഷസ് ടീമില്‍ നിന്ന് സ്റ്റോക്‌സിനെ ഒഴിവാക്കാന്‍ ഇംഗ്ലീഷ് ബോര്‍ഡിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചത്.