ബംഗളുരു: ഐപിഎല്‍ ഫൈനല്‍ മത്സരം ബംഗളുരുവില്‍ നടത്തും. വരള്‍ച്ചയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍നിന്ന് ഏപ്രില്‍ 30നു ശേഷം മത്സരങ്ങള്‍ മാറ്റണമെണു ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഫൈനല്‍ മത്സരവും ഒന്നാം ക്വാളിഫയര്‍ മത്സരവും ബംഗളുരുവില്‍ നടക്കും. കൂടാതെ, മഹാരാഷ്ട്രയില്‍നിന്നു മാറ്റിയ രണ്ടാം ക്വാളിഫയറും എലിമിനേറ്റര്‍ മത്സരവും കൊല്‍ക്കത്തയില്‍ നടത്തുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല അറിയിച്ചു.

കൊടുംവരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനുള്ള നീക്കത്തെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മത്സരങ്ങള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണു വേദികള്‍ മഹാരാഷ്ട്രയ്ക്കു പുറത്തേക്കു മാറ്റണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചത്.

ഏപ്രില്‍ മാസത്തിലെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വിറ്റുപോയതിനാല്‍ ഈ മത്സരങ്ങള്‍ മാറ്റുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മേയ് മുതലുള്ള 13 മത്സരങ്ങളുടെ വേദി മാറ്റാന്‍ കോടി നിര്‍ദേശിച്ചത്.