കൊച്ചി: പരിക്കും ഫോമില്ലായ്മയുമായി വലയുന്ന സൂപ്പര്‍ താരം ബെര്‍ബറ്റോവിനെ പുറത്താക്കി, മറ്റ് താരങ്ങളെ കൊണ്ടുവരണം എന്നാണ് ബ്ലാസ്റ്റേര്‍സിനോട് ആരാധകരുടെ അപേക്ഷ. സിഫ്‌നിയോസിനൊപ്പം ബെര്‍ബയും ടീം വിടുമെന്ന് റൂമറുകളും വന്നു. എന്നാല്‍, ഇതിനെല്ലാം മറുപടിയുമായി ബെര്‍ബ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് തനിക്കെതിരേ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇപ്പോഴത്തെ അവസ്ഥയെ സംബന്ധിച്ചിടത്തോളം ഇനിയും ഒരുപാടധികം താന്‍ മെച്ചപ്പെടാനുണ്ടെന്നും, അതിനായി ശക്തമായ യോഗ പരിശീലനങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
താരത്തിന്റെ ആത്മവിശ്വാസത്തില്‍ ആരാധകര്‍ ഇതോടെ തൃപ്തരായി. ടീമിന് ഇനി ബാക്കിയുള്ള മത്സരങ്ങളില്‍ ബെര്‍ബറ്റോവ് ഇറങ്ങുകയും ടീമിനെ രക്ഷിക്കുകയും ചെയ്യുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വിശ്വസിക്കുന്നത്.
