ദില്ലി: ഫുട്ബോള്‍ ചരിത്രത്തിലേക്ക് മെസിയും നെയ്മറും വരവറിയിച്ച അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം. എതിരാളികളുടെ വലനിറയ്ക്കാനിറങ്ങുന്ന ഇന്ത്യന്‍ കുട്ടിപ്പട ചില്ലറക്കാരല്ലെന്ന് ഇവരുടെ മികച്ച ഗോളുകള്‍ സാക്ഷ്യപ്പെടുത്തുന്നു. മികച്ച ലോംഗ് പാസുകളും വിങിലെ മുന്നേറ്റവും കൈമുതലായുള്ള ഇന്ത്യന്‍ കൗമാരപ്പട ആദ്യ ലോകകപ്പ് ആവേശമാക്കുമെന്നുറപ്പ്. വലകുലുക്കാന്‍ പരിശീലകന്‍ ലൂയിസ് നോര്‍ട്ടണ്‍ മടോസാണിന്‍റെ കുട്ടികള്‍ തയ്യാറായിക്കഴിഞ്ഞു.


സുരേഷ് സിംഗ് വാങ്ജം നയിക്കുന്ന ടീമില്‍ അന്‍വര്‍ അലി, അനികേത് ജാദവ്, കൊമാല്‍ തത്താല്‍ തുടങ്ങി ഒരു പിടി നല്ല താരങ്ങളുണ്ട്. സ്പെയിന്‍, ബ്രസീല്‍, ദുബായ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കളിച്ച പരിചയവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ പന്തുതട്ടുക. ദക്ഷിണേഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞതിന്‍റെ ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്. ഇതാ ഇന്ത്യന്‍ കൗമാരപ്പടയുടെ മികച്ച ഗോളുകള്‍...