കൊല്‍ക്കത്ത: ബോർഡ് പ്രസിഡന്‍റ്സ് ഇലവനെതിരായ ദ്വിദിന സന്നാഹ മത്സത്തിൽ ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ. ലങ്ക ആറ് വിക്കറ്റിന് 411 റൺസെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. സദീര സമരവിക്രമ, ദിമുത് കരുണരത്നെ, ഏഞ്ചലോ മാത്യൂസ്, നിരോഷൻ ഡിക്വെല്ല എന്നിവരുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ലങ്ക മികച്ച സ്കോറിലെത്തിയത്.
59 പന്തില്‍ 13 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ്പ് സ്കോറര്‍. കേരള താരങ്ങളായ സന്ദീപ് വാര്യർ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ബോർഡ് പ്രസിഡന്‍റ്സ് ഇലവൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരള താരം രോഹൻ പ്രേമും ബോർഡ് പ്രസിഡന്‍റ്സ് ഇലവന്‍ ടീമിലുണ്ട്.
