തിരുവനന്തപുരം: വിദേശ പരിശീലനം സംബന്ധിച്ച് തുറന്ന കത്തിലെ ആരോപണം തന്നെ ഉദ്ദേശിച്ചാണോ എന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കണമെന്ന് മുന്‍ അത്‌ലറ്റ് ബോബി അലോഷ്യസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ബോബി അലോഷ്യസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശപരിശീനത്തിന് പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയുട്ടുണ്‌ടെങ്കിലും അതിന്‍റെ നിബന്ധനകളില്‍ പറയുന്ന പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്‌ടോ, കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന അഞ്ജുവിന്റെ കത്തിലെ പരാമര്‍ശം തന്നെ ഉദ്ദേശിച്ചാണോ എന്നാണ് ബോബി അലോഷ്യസ് ചോദിച്ചിരിക്കുന്നത്. 

അഞ്ജു തന്നെ ഇക്കാര്യം വ്യക്തമാക്കണം. തന്നെ ഉദ്ദേശിച്ചാണ് ഇക്കാര്യം സൂചിപ്പിച്ചത് എന്ന് അഞ്ജു പറഞ്ഞാല്‍ താന്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ബോബി അലോഷ്യസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.