ലോകകപ്പ് ആതിഥേയരായ റഷ്യയെ മൂന്ന് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്.

മോസ്‌കോ: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ലോകകപ്പ് ആതിഥേയരായ റഷ്യയെ മൂന്ന് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 53ാം മിനിറ്റില്‍ മിറാന്‍ഡ ആദ്യ ഗോള്‍ നേടി.

62ാം മിനിറ്റില്‍ ബാഴ്‌സലോണ താരം ഫിലിപ്പെ കുടിഞ്ഞോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പൗളിഞ്ഞോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റുകയായിരുന്നു കുടിഞ്ഞോ. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം പൗളിഞ്ഞോയും ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടി. 28ന് അടുത്ത സന്നാഹ മത്സരത്തില്‍ ബ്രസീല്‍ ജര്‍മനിയെ നേരിടും. പരുക്ക് കാരണം നെയ്മറിനെ കൂടാതെയാണ് ബ്രസീല്‍ ഇറങ്ങിയത്.