ലോകകപ്പ് യോഗ്യത മത്സരത്തില്‍ കൊളംബിയ ബ്രസീലിനെ സമനിലയില്‍ തളച്ചു. ബ്രസീലിനായി വില്ലിയനും കൊളംബിയക്കായി ഫാല്‍ക്കാവോയും ഒരോ ഗോള്‍ വീതം നേടി. കളിയുടെ നാല്‍പ്പത്തിയഞ്ചാം മിനുട്ടില്‍ ബ്രസീലാണ് മുന്നിലെത്തിയത്. എന്നാല്‍ പത്തു മിനിട്ട് പിന്നിട്ടപ്പോള്‍ കൊളംബിയ സമനില പിടിക്കുകയായിരുന്നു. പിന്നീട് ഗോള്‍ നേടാന്‍ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. 37 പോയിന്റുമായി തെക്കേ അമേരിക്കന്‍ ഗ്രൂപ്പില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്..26 പോയിന്റുമായി കൊളംബിയ രണ്ടാം സ്ഥാനത്താണ്. ലാറ്റിനമേരിക്കയിലെ മറ്റു മല്‍സരങ്ങളില്‍ ബൊളീവിയെ ഏകപക്ഷീയമായ ഒരു ഗോളിനെ ചിലിയെ അട്ടിമറിച്ചു. ഇക്വഡോര്‍ സ്വന്തം തട്ടകത്തില്‍ പെറുവിനെതിരെ തോല്‍വി വഴങ്ങിയതും ആരാധകരെ ഞെട്ടിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു പെറുവിന്റെ വിജയം.