കൊച്ചി: ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടതില്‍ നിരാശപ്പെട്ടിരിക്കുന്ന മഞ്ഞപ്പട ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. സിഫ്‌നിയോസ് പകരക്കാരനായി ബ്രസീലിയന്‍ സ്ട്രൈക്കര്‍ നില്‍മര്‍ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയേക്കും. മുന്‍ ഫുട്ബോള്‍ ഏജന്‍റാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ ട്വിറ്ററില്‍ നടത്തിയത്. ലീഗ് ഘട്ടത്തില്‍ ആറ് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് നിര്‍മലിനെ ടീമിലെത്തിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്‍റെ നീക്കം.

ബ്രസീലിനായി 24 തവണ ജഴ്‌സി അണിഞ്ഞ 33കാരനായ നിര്‍മല്‍ ഒമ്പത് ഗോളുകള്‍ നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ഫിഫ ലോകകപ്പില്‍ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. കൊറിന്ത്യന്‍സ്, വില്ല റയല്‍, സാന്‍റോസ് ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള നിര്‍മല്‍ 307 മത്സരങ്ങളില്‍ നിന്ന് 104 ഗോളുകള്‍ നേടിയിട്ടുണ്ട്. സിഫ്നിയോസിനു പിന്നാലെ പരിക്കേറ്റ ദിമിത്താര്‍ ബെര്‍ബറ്റോവും ക്ലബ് വിടും എന്ന കിംവദന്തികള്‍ക്കിടെയാണ് ആശ്വാസ വാര്‍ത്തയെത്തുന്നത്.

Scroll to load tweet…