റബാഡ കൊള്ളാം‍; എന്നാല്‍ ലോകത്തെ മികച്ച ബൗളര്‍ മറ്റൊരാള്‍: ചോപ്ര

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 9:38 AM IST
Bumrah is the best in the world says aakash chopra
Highlights

ലോകത്തെ മികച്ച ബൗളറെ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മൂന്ന് ഫോര്‍മാറ്റും പരിഗണിച്ചാല്‍ ഈ താരമാണ് കേമനെന്ന് ചോപ്ര പറയുന്നു.

സിഡ്‌നി: ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂംമ്രയാണ് ലോകത്തെ മികച്ച ബൗളറെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനായിരുന്നു ചോപ്രയുടെ മറുപടി. 

ലോകത്തെ മികച്ച ബൗളര്‍ 'ഇഡിയറ്റ് റബാഡ' ആണോ എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. എന്നാല്‍ റബാഡ മികച്ച ബൗളറാണെന്നും അദേഹത്തെ ഇഡിയറ്റ് എന്ന് വിളിക്കാനാകില്ലെന്നും ചോപ്ര പറഞ്ഞു. മൂന്ന് ഫോര്‍മാറ്റുകളും കണക്കാക്കിയാല്‍ ലോകത്തെ മികച്ച ബൗളര്‍ ബൂംമ്രയാണെന്ന് ചോപ്ര തറപ്പിച്ചുപറഞ്ഞു. 

അടുത്തിടെ അവസാനിച്ച ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ മികവ് കാട്ടിയിരുന്നു ബൂംമ്ര. പരമ്പരയില്‍ 21 വിക്കറ്റുകള്‍ താരം വീഴ്‌ത്തി. 2018ല്‍ ഒമ്പത് ടെസ്റ്റുകളില്‍ 48 വിക്കറ്റുകളാണ് ബൂംമ്ര സ്വന്തമാക്കിയത്. ഇതേസമയം 52 വിക്കറ്റ് നേടിയ റബാഡയാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ പേരെ പുറത്താക്കിയത്. 

loader