സായ് പ്രനീതിന്റെ ആ റിട്ടേണ്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പി.വി.സിന്ധു കരോലീനാ മാരിന്റെ കൈക്കരുത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി സ്വര്‍ണം കൈവിട്ടതിന്റെ നിരാശ ഇന്ത്യയിലെ ബാഡ്മിന്റണ്‍ ആരാധകര്‍ക്ക് ഇതുവരെ മാറിയിട്ടില്ല.
നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പി.വി.സിന്ധു കരോലീനാ മാരിന്റെ കൈക്കരുത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി സ്വര്‍ണം കൈവിട്ടതിന്റെ നിരാശ ഇന്ത്യയിലെ ബാഡ്മിന്റണ്‍ ആരാധകര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. അപ്പോഴും അവരുടെ ചര്‍ച്ചകളില്‍ നിറയുന്നത് ടൂര്‍ണമെന്റില്‍ സായ് പ്രനീത് കളിച്ചൊരു ബാക് ഹാന്‍ഡ് ഷോട്ടാണ്. ക്വാര്‍ട്ടറിലെത്തി പുരുഷവിഭാഗത്തില്‍ സായ് പ്രനീത് ഇന്ത്യയുടെ അഭിമാനമായിരുന്നു.
വാശിയേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആറാം സീഡായ ജപ്പാന്റെ കെന്റോ മൊമോട്ടക്കെതിരെ നീണ്ട റാലിക്കൊടുവിലായിരുന്നു പ്രനീത് ആരാധകരെ അമ്പരപ്പിച്ച ആ ബാക് ഹാന്‍ഡ് ഷോട്ട് കളിച്ചത്. നീണ്ട റാലിക്കൊടുവില്‍ സായിക്കെതിരെ കളിച്ചൊരു ഡ്രോപ് ഷോട്ടില്‍ മൊമോട്ട പോയന്റ് ഉറപ്പിച്ചതായിരുന്നു.
എന്നാല്‍ അസാധാരണ റിഫ്ലക്സ് പുറത്തെടുത്ത സായി കളിച്ച അപ്രതീക്ഷിത ഷോട്ടില്‍ അമ്പരന്നുപോയ മൊമോട്ടയ്ക്ക് പോയന്റ് കൈവിട്ടു. ആരാധകരെ അമ്പരപ്പിച്ച സായിയുടെ ആ ഷോട്ട് ഇതാ.
Amazing @saiprneeth92 #TOTALBADMINTON #TOTALBWFWC2018 pic.twitter.com/8wowvgHBWH
— BWF (@bwfmedia) August 3, 2018