കണ്ണൂര്‍: ബൂട്ടണിയാതെ ചളിയില്‍ പന്ത് തട്ടുന്ന നാട്ടിന്‍പുറത്തുകാരന്‍ സി.കെ.വിനീത്. ആരാധകരെ ഞെട്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍. ചളിയില്‍ പറന്ന് പന്തടിച്ചകറ്റുന്ന ചിത്രം വിനീത് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ വിനീത് മുമ്പ് നേടിയ ഗോളിനോടാണ് ആരാധകര്‍ ചിത്രത്തെ ഉപമിക്കുന്നത്.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട് വിനീത്. ഐ ലീഗില്‍ ബംഗളുരു എഫ് സിയുടെ താരമായിരുന്ന വിനീത് 54 മല്‍സരങ്ങളില്‍ നിന്ന് 14 ഗോളുകളും കുറിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ഊര്‍പ്പള്ളി നവതരംഗും ചേര്‍ന്ന് സംഘടിപ്പിച്ച പ്രദര്‍ശന ഫുട്ബോള്‍ മല്‍സരത്തില്‍ നിന്നുള്ളതാണ് ചിത്രം.

