ലണ്ടന്‍: സൗര് ഗാംഗുലിയെയും വിരാട് കോലിയെയും പോലെ ക്ഷോഭിക്കുന്ന നായകന്‍മാര്‍ക്കിടയില്‍ ഒരു അപവാദമായിരുന്നു എംഎസ് ധോണി എന്ന ക്യാപ്റ്റന്‍. ഏത് സമ്മര്‍ദ്ദഘട്ടത്തിലും അത് മുഖത്തുകാണിക്കാത്ത ധോണി അങ്ങനെ ആരാധകരുടെ ക്യാപ്റ്റന്‍ കൂളായി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി മാത്രമല്ല ക്യാപ്റ്റന്‍ കൂള്‍. ഇന്ത്യയുടെ വനിതാ ടീം നായിക മിതാലി രാജ് ധോണിയേക്കാള്‍ കൂളാണ്. അല്ലെങ്കില്‍ ബാറ്റിംഗ് ഊഴം കാത്തിരിക്കുമ്പോള്‍ ഇങ്ങനെ പുസ്തക വായനയില്‍ മുഴുകുമോ.
ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ക്രീസില്‍ തകര്‍ത്തടിക്കുമ്പോഴാണ് മിതാലി പാഡുംകെട്ടി പുസ്തകവാകയനയില്‍ മുഴുകിയത്. സാധാരണയായി അടുത്ത് ഇറങ്ങാനിരിക്കുന്ന ബാറ്റ്സ്മാന്‍ വലിഞ്ഞുമുറുകിയ മുഖവുമായി ഡ്രസ്സിംഗ് റൂമിലിരിക്കുന്നത് കണ്ടിട്ടുള്ള ആരാധകര്‍ക്ക് അതൊരു അപൂര്‍വകാഴ്ചയാവുകയും ചെയ്തു. ഇതോടെ വനിതാ ക്രിക്കറ്റിലെ കൂള്‍ നായികയെന്ന പേരും മിതാലിക്ക് സ്വന്തമായി.
വായനയ്ക്ക് പറ്റിയ കാലാവസ്ഥ ആണെന്നായിരുന്നു ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയ ചര്‍ച്ചകളോട് മിതാലിയുടെ പ്രതികരണം.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 73 പന്തില്‍ 71 റണ്‍സെടുത്ത് തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികളെന്ന ലോക റെക്കോര്‍ഡും മിതാലി സ്വന്തമാക്കിയികരുന്നു. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും മിതാലിയുടെ പേരിലാണ്. 178 ഏകദിനങ്ങളില്‍ 47 അര്‍ധസെഞ്ചുറികളാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പേരിലുള്ളത്.
#MithaliRaj was the star attraction after #ENGvIND today!#WWC17pic.twitter.com/FgMyfgZdbr
— Cricket World Cup (@cricketworldcup) June 24, 2017
