Asianet News MalayalamAsianet News Malayalam

വിഷ്ണു വിനോദിനും സെഞ്ചുറി; കേരളം ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പുറമെ വിഷ്ണു വിനോദിനും സെഞ്ചുറി. ഇരുവരുടേയും സെഞ്ചുറി കരുത്തില്‍, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് 54 റണ്‍സ് ലീഡുണ്ട്.

century for vishnu vinod and kerala survived from innings defeat against MP in Ranji Trophy
Author
Thiruvananthapuram, First Published Nov 30, 2018, 3:58 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പുറമെ വിഷ്ണു വിനോദിനും സെഞ്ചുറി. ഇരുവരുടേയും സെഞ്ചുറി കരുത്തില്‍, ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മധ്യ പ്രദേശിനെതിരെ കേരളത്തിന് 54 റണ്‍സ് ലീഡുണ്ട്. ഇരുവരുടെയും കരുത്തില്‍ കേരളം ഇന്നിങ്സ് തോല്‍വി ഒഴിവാക്കി. വിഷ്ണു വിനോദ് (114), കെ.സി. അക്ഷയ് (1) എന്നിവരാണ് ക്രീസില്‍. സച്ചിന്‍ ബേബി 143 റണ്‍സെടുത്ത് പുറത്തായി. 

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ സച്ചിന്റെയും വിഷ്ണു വിനോദിന്റെയും പോരാട്ടമാണ് കേരളത്തിന് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ സഹായിച്ചത്.  173 പന്തില്‍ നിന്ന് 12 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെയാണ് വിഷ്ണു വിനോദ് 115 റണ്‍സെടുത്തത്. 211 പന്തിലായിരുന്നു സച്ചിന്റെ 143 റണ്‍സ്. 14 ബൗണ്ടറിയും മൂന്ന് സിസ്‌കും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. ഇരുവരും 199 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 

സച്ചിന്‍ ബേബിക്ക് പുറമെ വി എ ജഗദീഷ്(26), സഞ്ജു സാംസണ്‍(19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. ജഗദീഷിനെ മിഹിര്‍ വിഹാരി പുറത്താക്കിയപ്പോള്‍ രണ്ട് ഫോറും ഒരു സിക്‌സറും സഹിതം ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയ സഞ്ജു റണ്ണൗട്ടാവുകയായിരുന്നു. സച്ചിന്‍ ബേബി സരണ്‍ഷ് ജെയ്‌നിന്റെ പന്തില്‍ കുമാര്‍ കാര്‍ത്തികേയ സിങ്ങിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios