യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് തകർപ്പൻ തുടക്കം. ചെൽസി എതിരില്ലാത്ത ആറ് ഗോളിന് ക്വാരബാഗിനെ തകർത്തു. പെഡ്രോ, സാപ്പകോസ്റ്റ, ആസ്പിലിക്യൂട്ട, ബകായോകോ, ബാത്ഷോയി എന്നിവരാണ് ചെൽസിയുടെ ഗോൾ നേടിയത്. മെദ്‍വദേവിന്‍റെ സെൽഫ് ഗോൾ ക്വാരബാഗിന്‍റെ തകർച്ച പൂർത്തിയാക്കി.
മറ്റൊരു ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോലിന് എഫ് സി ബാസലിനെ തോൽപിച്ചു. മൗറേയ്ൻ ഫെല്ലെയ്നി, റൊമേലു ലുക്കാക്കു, മാർക്കസ് റഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിന്‍റെ ഗോൾ നേടിയത്.
