ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടത്തിനരികെ ചെല്‍സി. ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മിഡില്‍സ്ബറോയെ തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഡീഗോ കോസ്റ്റ, മാര്‍ക്കോസ് അലോന്‍സോ എന്നിവര്‍ ചെല്‍സിക്കായി ഗോള്‍ നേടി. ലീഗ് സീസണില്‍ കോസ്റ്റയുടെ ഇരുപതാം ഗോള്‍ ആണിത്. രണ്ടാം പകുതിയില്‍ നെമാന്യ മാറ്റിച്ച് ഗോള്‍പ്പട്ടിക തികച്ചു. നിലവില്‍ 35 കളികളില്‍ നിന്നായി 85 പോയിന്റാണ് ചെല്‍സിക്കുള്ളത്. അടുത്ത മൂന്നു കളികളില്‍ ഒരെണ്ണത്തില്‍ ജയിച്ചാല്‍ ചെല്‍സിക്ക് കിരീടം ഉറപ്പിക്കാം. വെളളിയാഴ്ച വെസ്റ്റ് ബ്രോമിനെതിരെ അവരുടെ തട്ടകത്തിലാണ് ചെല്‍സിയുടെ അടുത്ത മത്സരം. 35 കളിയില്‍ 77 പോയിന്റുളള ടോട്ടനം ആണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.