ചെസ് മാന്ത്രികന്‍ ക്രാംനിക്ക് വിരമിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 30, Jan 2019, 10:55 AM IST
Chess Legend Vladimir Kramnik retires
Highlights

ലോക ചെസില്‍ ഗാരി കാസ്‌പറോവിന്‍റെ ആധിപത്യം അവസാനിപ്പിച്ച താരമാണ് റഷ്യക്കാരനായ ക്രാംനിക്ക്.

മോസ്‌കോ: ലോക മുന്‍ ചെസ് ചാമ്പ്യന്‍ വ്ലാഡിമിര്‍ ക്രാംനിക്ക് വിരമിച്ചു. നെതര്‍ലന്‍ഡ്സില്‍ നടന്ന ടാറ്റ സ്റ്റീല്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു ക്രാംനിക്കിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 43കാരനായ ക്രാംനിക്ക് 2000 മുതല്‍ 2007വരെ ലോക ചാമ്പ്യനായിരുന്നു. 

ലോക ചെസില്‍ ഗാരി കാസ്‌പറോവിന്‍റെ ആധിപത്യം അവസാനിപ്പിച്ച താരമാണ് റഷ്യക്കാരനായ ക്രാംനിക്ക്. 1996ല്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2010ല്‍ മാഗ്നസ് കാള്‍സനാണ് ക്രാംനിക്കിന്‍റെ റെക്കോര്‍ഡ് തകര്‍ത്തത്.

loader