വിരാട് കോലിയെ അധിക്ഷേപിച്ച ഓസ്‍ട്രേലിയന്‍ മാധ്യമങ്ങളെ അപലപിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. മാധ്യമങ്ങളുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. ക്രിക്കറ്റിലെ നേട്ടങ്ങളെക്കാള്‍ ശ്രദ്ധ വിവാദങ്ങളിലേക്ക് പോകുന്നത് ഉചിതമല്ലെന്നും പൂജാര പറഞ്ഞു. കോലി ക്രിക്കറ്റിന്‍റെ മികച്ച അംബാസഡര്‍ ആണെന്നും ഇന്ത്യന്‍ ടീമിന്‍റെ പൂര്‍ണ പിന്തുണ നായകനുണ്ടെന്നും പൂജാര അഭിപ്രായപ്പെട്ടു.