ന്യൂജഴ്സി: കോപ്പയില്‍ ചിലി വീണ്ടും രാജാക്കന്മാര്‍. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിനൊടുവിലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയെ 4-2നു പരാജയപ്പെടുത്തി ചിലി കോപ്പയില്‍ വീണ്ടും മുത്തമിട്ടത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ലയണല്‍ മെസി പോസ്റ്റിനു പുറത്തേക്കടിച്ച പന്ത് അര്‍ജന്റൈന്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തി. ആദ്യ അവസരം ചിലിയും പാഴാക്കിയെങ്കിലും പിന്നീടുള്ള അവസരങ്ങളിലെല്ലാം അവര്‍ ലക്ഷ്യംകണ്ടു.

മെസിക്കു പിന്നാലെ ബിഗ്ലിയയും കിക്ക് പാഴാക്കിയതോടെ അര്‍ജന്റീനയുടെ പരാജയം ഉറപ്പാക്കുകയായിരുന്നു. ചിലിക്കു വേണ്ടി ആദ്യ കിക്കെടുത്ത വിദാലിന്റെ ഷോട്ട് റൊമെറോ തടഞ്ഞെങ്കിലും പിന്നീടുവന്ന കാസ്റ്റിലോ, അരാന്‍ഗ്യൂസ്, ബ്യൂസിഞോര്‍, സില്‍വ എന്നിവരെല്ലാം കൃത്യമായി പന്ത് വലയിലെത്തിച്ചു. 

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലും ചിലി അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു.