തിരുവനന്തപുരം: ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി 20 മല്‍സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്ലക്കാര്‍ഡുമായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കേരളം ഒന്നാമത് എന്നാണ് കുറിച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യ ന്യൂസിലന്‍റ് മല്‍സരത്തിന്റേയും ഗ്യാലറിയിലെ തിരക്കിന്റേയും ചിത്രങ്ങള്‍ ചിന്ത ഫേസ്ബുക്കില്‍ പങ്ക് വച്ചിട്ടുണ്ട്. മല്‍സരത്തിനിടയില്‍ കേരള രാഷ്ട്രീയം കൊണ്ടുവന്നതിന് അനുകൂലിച്ചും കടുത്ത രീതിയില്‍ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. കളിയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നതിനോട് എതിര്‍പ്പെന്നാണ് ബഹുഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാണിക്കുന്നത്.