റോം: ലോക ഫുട്ബോളര്‍ സ്ഥാനത്ത് പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അവരോധിച്ച് ഇറ്റാലിയന്‍ ഇതിഹാസം ഫ്രാന്‍സിസ്‌ക്കോ ടോട്ടി. അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസിയെക്കാളും ബ്രസീലിയന്‍ സെന്‍സേഷന്‍ നെയ്മറിനെക്കാളും ലോക ഫുട്ബോളറാകാന്‍ യോഗ്യത റോണോയ്ക്കാണെന്ന് ഫ്രാന്‍സിസ്‌ക്കോ ടോട്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്റ്റ്യാനോയുടെ പ്രകടനം ഇരുവരെക്കാള്‍ മുന്നിലാണെന്ന് ടോട്ടി അഭിപ്രായപ്പെട്ടു.

റയലിനെ യൂറോപ്യന്‍ ചാംപ്യന്‍മാരാക്കുന്നതില്‍ റൊണാള്‍ഡോയുടെ പങ്ക് അനിഷേധ്യമാണെന്നാണ് ടോട്ടിയുടെ വിലയിരുത്തല്‍. റയല്‍ മാഡ്രിഡ് കോച്ച് സിനദീന്‍ സിദാന്‍ മികച്ച പരിശീലകനാകുമെന്ന് റോമന്‍ ഇതിഹാസം പറയുന്നു. ചെല്‍സി കോച്ച് അന്‍റോണിയോ കോന്‍റേ, യുവന്‍റസ് പരിശീലകന്‍ മാസിമിലയാനോ അല്ലെഗ്രി എന്നിവരെ മറികടന്നാണ് സിദാന് സാധ്യത കല്‍പിക്കുന്നത്. അതേസമയം ഇറ്റാലിയന്‍ ഇതിഹാസം ജിയാലുഗിനി ബഫണാണ് മികച്ച ഗോള്‍ കീപ്പറാകാന്‍ സാധ്യതയെന്നും ഫ്രാന്‍സിസ്ക്കോ ടോട്ടി പറഞ്ഞു.