ചലച്ചിത്രതാരം മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ. വിനീത്. മമ്മൂട്ടിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം വിനീത് വാ തോരാതെ സംസാരിച്ചിട്ടുണ്ട്. ഇന്ന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയറിയിച്ചിരിക്കുകയാണ് വിനീത്. 

തിരുവനന്തപുരം: ചലച്ചിത്രതാരം മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ. വിനീത്. മമ്മൂട്ടിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം വിനീത് വാ തോരാതെ സംസാരിച്ചിട്ടുണ്ട്. ഇന്ന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയറിയിച്ചിരിക്കുകയാണ് വിനീത്. 

ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക... എന്ന് സ്‌നേഹപൂര്‍വം വിളിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍ മമ്മൂട്ടിക്ക് ആശംസ അറിയിച്ചത്. കൂടെ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും ചേര്‍ത്തിരിക്കുന്നു. 

മമ്മൂട്ടിയെ കുറിച്ച് ഒരിക്കല്‍ വിനീത് പറഞ്ഞത് ഇങ്ങനെയാണ്. ചെറുപ്പം മുതല്‍ എന്റെ ആവേശമാണ് മമ്മൂക്ക. ഇന്നും അദ്ദേഹത്തെ കണ്ടാല്‍ എന്റെ കൈക്കാലുകള്‍ വിറയ്ക്കും. ആദ്യമായി കാണുന്നത് ഐഎസ്എല്‍ രണ്ടാം സീസണിലാണ്. അന്ന് ഫയര്‍മാന്‍ സിനിമയുടെ ലൊക്കേഷനിലായിരുന്നു അദ്ദേഹം. അപ്പോള്‍ സംസാരിക്കാനൊന്നും കഴിഞ്ഞില്ല. കഴിഞ്ഞ ഐഎസ്എല്ലിലാണ് ഞങ്ങള്‍ സംസാരിക്കുന്നത്. പിന്നീട് ഇടയ്ക്ക് വിളിക്കാറുണ്ട്. ആ ഒരു ബന്ധം ഇന്നും നിലനിര്‍ത്തുന്നുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് അദ്ദേഹത്തെ. എന്ന് പറഞ്ഞ് വിനീത് അവസാനിപ്പിച്ചു.