സുവോന്‍: ദക്ഷിണ കൊറിയക്കെതിരായ സൗഹൃദ മത്സരത്തിനിടെ കൊളംബിയന്‍ താരം വംശീയ അധിഷേപം നടത്തിയതായി പരാതി. 24കാരനായ കൊളംബിയന്‍ മധ്യനിര താരം എഡ്‌വിന്‍ കര്‍ഡോണയാണ് കളിക്കളത്തില്‍ അച്ചടക്കലംഘനം നടത്തിയത്. മത്സരത്തിനിടെ താരങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെയാണ് കര്‍ഡോണ കൊറിയന്‍ താരത്തെ അധിഷേപിച്ചത്. 

കര്‍ഡോണയുടെ അച്ചടക്കം ലംഘനം തത്സമയം ടെലിവിഷനില്‍ പതിഞ്ഞതിനാല്‍ താരത്തിനെതിരെ നടപടിയുറപ്പാണ്. എന്നാല്‍ താരം കുറ്റം ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അതിനാല്‍ പ്രതികരിക്കില്ലെന്നും മത്സരത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ കൊളംബിയന്‍ പരിശീലകന്‍ ജോസ് പെക്കര്‍മാന്‍ പറഞ്ഞു. അതേസമയം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയ വിജയിച്ചു.