മുംബൈ: മഹേന്ദ്ര സിംഗ് ധോണിയുടെ അതിവേഗ സ്റ്റമ്പിങ്ങ് കണ്ട് പലപ്പോഴും ആരാധകര്‍ അമ്പരന്നിട്ടുണ്ട്. കമന്റേറ്റര്‍മാരുടെ ഭാഷയില്‍ പറ‌ഞ്ഞാല്‍ ഫ്ലാഷ് ഓഫ് സെക്കന്‍ഡില്‍ സ്റ്റംപിംഗ് കഴിഞ്ഞിരിക്കും. ഇതില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന മത്സരത്തില്‍ റോസ് ടെയ്‌ലറെ റണ്ണൗട്ടാക്കാനായി മുന്നോട്ടുകയറി പന്ത് പിടിച്ചശേഷം തിരിഞ്ഞുനോക്കാതെ സ്റ്റമ്പിലേക്കെറിഞ്ഞ് റണ്ണൗട്ടാക്കിയ ധോണിയുടെ സ്റ്റംപിംഗ് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ കമന്റേറ്റര്‍മാരും അത്തരൊമരു വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞ ദിവസം. #DoItLikeDhoni challenge എന്ന പേരില്‍.

ക്രീസിലിറങ്ങിയത് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കറും മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക് ആതര്‍ട്ടനും. പന്തെറിഞ്ഞത് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. വിക്കറ്റ് കാത്തത് ദീപ്ദാസ് ഗുപ്ത. ശിവരാമകൃഷ്ണന്റെ പന്ത് സ്ക്വയര്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് ഗവാസ്കര്‍ ഓടിയപ്പോള്‍ ഫീല്‍ഡര്‍ എറിഞ്ഞുകൊടുത്ത ത്രോ മുന്നോട്ടുകയറി കൈപ്പിടിയിലൊതുക്കി ദീപ്ദാസ് ഗുപ്ത ധോണിയെ അനുകരിച്ച് സ്റ്റംപ് തെറിപ്പിക്കുകയും ചെയ്ത.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമാന്‍ സാഹ ധോണിയെ അനുകരിച്ച് ഇംഗ്ലീഷ് താരത്തെ റണ്ണൗട്ടാക്കിയിരുന്നു. മുമ്പ് സമാനമായ രീതിയല്‍ Tracer Bullet Challenge അരങ്ങേറിയിരുന്നു.