ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരമ്പര വിജയത്തില്‍ അഭിനന്ദനസന്ദേശം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളി ഇന്ത്യന്‍ ടീമിന്‍റെ ആരാധകര്‍...
മുംബൈ: രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിന്‍ഡീസിനെ വൈറ്റ് വൈഷ് ചെയ്ത ഇന്ത്യന്‍ ടീമിന് അഭിനന്ദനപ്രവാഹമാണ്. എന്നാല്‍ ടീം ഇന്ത്യയുടെ 2-0 വിജയത്തില്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകയാണ് ക്രിക്കറ്റ് ആരാധകര്‍. അഭിനന്ദന ട്വീറ്റില്‍ 'നീലപ്പട' എന്ന് ഉപയോഗിച്ചതാണ് ട്രോളര്‍മാര്‍ക്ക് ചാകരയായത്. ഇന്ത്യ കളിച്ചത് ഏകദിനമല്ല, ടെസ്റ്റാണ് എന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ആരാധകരുടെ മറുപടികള്‍.
എന്നാല്‍ നീലപ്പട എന്ന പ്രയോഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കാറുണ്ടെന്ന് വാദിച്ചും ചിലര്‍ രംഗത്തെത്തി. രാജ്കോട്ടിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 272 റണ്‍സും ജയിച്ചപ്പോള്‍ ഹൈദരാബാദിലെ രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് മത്സരങ്ങളും മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഇന്ത്യ അവസാനിപ്പിച്ചിരുന്നു.
