ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് 252 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‍ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‍ടത്തില്‍ 251 റണ്‍സ് എടുത്തു.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ധോണിയും അജിങ്ക്യാ രഹാനെയും അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. ഓപ്പണര്‍ അജിങ്ക്യാ രഹാനെ 112 പന്തുകളില്‍ നിന്ന് നാല് ഫോറും ഒരു സിക്സും ഉള്‍പ്പടെ 72 റണ്‍സ് നേടി. ധോണി 79 പന്തുകളില്‍ നിന്ന് നാല് ഫോറും രണ്ടും സിക്സും ഉള്‍പ്പടെ 78 റണ്‍സുമായി പുറത്താകാതെ നിന്നു. 26 പന്തുകളില്‍ നിന്ന് നാല് ഫോറും ഒരു സിക്സുമായി 40 റണ്‍സുമായി കേദര്‍ ജാദവ് 40 റണ്‍സുമായി പുറത്താകാതെ നിന്നു. യുവരാജ് സിംഗ് 39 റണ്‍സ് എടുത്തു. വിരാട് കോലി 11 റണ്‍സ് എടുത്തപ്പോള്‍ ശിഖര്‍ ധവാന് രണ്ട് റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.