ഓസ്ട്രേലിയക്കെതിരാ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ചതുര്‍ദിന സന്നാഹമത്സരത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയന്‍ ഇലവനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 358 റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ ഒഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം തിളങ്ങിയെന്നത് ഇന്ത്യക്ക് ആശ്വാസമായി.
സിഡ്നി: ഓസ്ട്രേലിയക്കെതിരാ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ചതുര്‍ദിന സന്നാഹമത്സരത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയന്‍ ഇലവനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 358 റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ ഒഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്‍മാരെല്ലാം തിളങ്ങിയെന്നത് ഇന്ത്യക്ക് ആശ്വാസമായി.
69 പന്തില്‍ 66 റണ്‍സുമായി വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്ത പൃഥ്വി ഷാ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ചേതേശ്വര്‍ പൂജാര(54), ക്യാപ്റ്റന്‍ വിരാട് കോലി(64), അജിങ്ക്യാ രഹാനെ(56), ഹനുമാ വിഹാരി(53) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ രോഹിത് ശര്‍മ 40 റണ്‍സെടുത്ത് പുറത്തായി.
പൃഥ്വി ഷാക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രാഹുല്‍ 18 പന്തില്‍ മൂന്ന് റണ്‍ മാത്രമെടുത്ത് മടങ്ങി. 11 റണ്ണുമായി റിഷഭ് പന്ത് പുറത്താകാതെ നിന്നു. ഓസീസ് ഇലവനായി ആരോണ്‍ ഹാര്‍ഡി നാലു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസീസ് ഇലവന്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയിലാണ്. മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം പൂര്‍ണമായും നഷ്ടമായിരുന്നു.
