മാഡ്രിഡ്: ലയണല്‍ മെസ്സിയേക്കാളും കേമന്‍ താനെന്ന് സൂചിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു ടീമിലാണ് കളിച്ചതെങ്കിൽ കൂടുതല്‍ ബാലൺ ഡി ഓര്‍  താന്‍  നേടുമായിരുന്നെന്നും റൊണാള്‍ഡോ അവകാശപ്പെട്ടു. ക്ലബ്ബ് ലോകകപ്പ്, സ്പാനിഷ് ലീഗ് കിരീടങ്ങളാണ് അടുത്ത ലക്ഷ്യമെന്നും റൊണാള്‍ഡോ പറഞ്ഞു.
മെസ്സിയേക്കാളും കേമന്‍ താനാണെന്ന് പറയാതെ പറയുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

മികച്ച താരങ്ങള്‍ ഒരു ടീമിലാണ് കളിക്കേണ്ടത്.മെസ്സിയുടെ ടീമിലായിരുന്നെങ്കില്‍ കൂടുതല്‍ ബാലൺ ഡി ഓര്‍ തനിക്ക് നേടാന്‍ ആകുമായിരുന്നു.
മികച്ച കളിക്കാരനായ മെസ്സി തന്നേക്കാള്‍ ഏറെയൊന്നും പിന്നിലാകുമായിരുന്നില്ലെന്നും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം പറഞ്ഞു.

മികച്ച ഫുട്ബോളര്‍ക്കുള്ള ബാലൺ ഡി ഓര്‍  പുരസ്കാരം നാലാം തവണയും നേടിയതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് നായകന്റെ പ്രതികരണം.
അഞ്ച് വട്ടം ലോക ഫു്ടബോളര്‍ പുരസ്കാരം നേടിയ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പം അടുത്ത വര്‍ഷം എത്താന്‍ കഴിയുമെന്നും റൊണാള്‍ഡോ പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത വര്‍ഷം മുതല്‍ സീസണിലെ എല്ലാ മത്സരങ്ങളിലും കളിച്ചേക്കില്ല.ശരീരത്തിന് ആവശ്യമായ വിശ്രമം നൽകേണ്ടതുണ്ടെന്നും 31കാരനായ റൊണാള്‍ഡോ പറഞ്ഞു.