മാഡ്രിഡ്: യുവേഫ ചാന്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും  റയല്‍ മാഡ്രിഡിനും ടോട്ടനത്തിനും ജയം. ഫെയ്നൂര്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. ജോണ്‍ സ്റ്റോണ്‍സ് നേടിയ ഇരട്ടഗോളാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് നേട്ടമായത്.

കരുത്തരായ റയല്‍ മാഡ്രിഡ് സൈപ്രസ് ക്ലബ്ബായ അപോളിനെയാണ് തോല്‍പ്പിച്ചത്.എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. റയലിന് വേണ്ടി കൃസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെ സെവില്ല സമനിലയില്‍ തളച്ചു.നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.  ടോട്ടനം ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ഡോട്ട്മുണ്ടിനെ തോല്‍പ്പിച്ചു.