ആഗോള തലത്തില്‍ വൈറലായി മാറിയ വെള്ളം കുടിക്കൂ എന്ന റൊണാള്‍ഡോയുടെ ആഹ്വാനം വലിയ ബിസിനസ് സാധ്യതകളാണ് തുറന്നത്. വാട്ടര്‍ ഇന്‍ഡസ്‌ട്രിയിലെ ഭീമന്‍മാരായ പോര്‍ച്ചുഗീസ് ബിസിനസ് ടീമായ ഗ്രൂപ്പോ ഔട്ടെയ്‌റിഞ്ഞോ, ഫ്രാന്‍സിസ്‌കോ ഫെരേര എന്നിവര്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായി കൈകോര്‍ത്തു.
2021 ജൂണ്‍ 14. യൂറോ കപ്പ് ഫുട്‌ബോളില്‍ ഹംഗറിക്കെതിരായ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി ബുഡാപെസ്റ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാര്‍ത്താ സമ്മേളനത്തിന് എത്തുന്നു. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായ കൊക്ക കോളയുടെ രണ്ട് കുപ്പികള്‍ റൊണാള്‍ഡോയുടെ മുന്നിലെ മേശപ്പുറത്ത് വെച്ചിരുന്നു.
ഇരിപ്പിടത്തിലിരുന്ന ഉടന്‍ തന്നെ റൊണാള്‍ഡോ അനിഷ്ടത്തോടെ ആ രണ്ട് കുപ്പികളും എടുത്ത് താനുള്‍പ്പെടുന്ന ഫ്രെയ്‌മില്‍ നിന്ന് മാറ്റിവെച്ചു. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയര്‍ത്തിക്കാണിച്ച് പോര്‍ച്ചുഗീസ് ഭാഷയില്‍ വെള്ളം എന്നര്‍ഥമുള്ള ആഗ്വ എന്നാഹ്വാനം ചെയ്‌തു. കോളയ്‌ക്ക് പകരം വെള്ളം കുടിക്കൂ എന്നായിരുന്നു റൊണാള്‍ഡോയുടെ ആഹ്വാനത്തിന്റെ പൊരുള്‍.
ശാരീരിക ക്ഷമതയ്‌ക്കും ആരോഗ്യകരമായ ഭക്ഷണരീതിക്കും വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് റൊണാള്‍ഡോ. പഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങള്‍ക്കെതിരെ റൊണാള്‍ഡോ എപ്പോഴും സംസാരിക്കാറുണ്ട്. റൊണാള്‍ഡോയുടെ ഈ നീക്കത്തിന് പിന്നാലെ കൊക്ക കോളയുടെ ഓഹരി വില ഇടിഞ്ഞു. കമ്പനിയുടെ ആകെ വിപണിമൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തി. കൊക്ക കോള പോലൊരു ആഗോള ബ്രാന്‍ഡിന് പോലും ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ ബ്രാന്‍ഡിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെപോയത് ലോകം കണ്ടതാണ്.

ആഗോള തലത്തില്‍ വൈറലായി മാറിയ വെള്ളം കുടിക്കൂ എന്ന റൊണാള്‍ഡോയുടെ ആഹ്വാനം വലിയ ബിസിനസ് സാധ്യതകളാണ് തുറന്നത്. വാട്ടര്‍ ഇന്‍ഡസ്‌ട്രിയിലെ ഭീമന്‍മാരായ പോര്‍ച്ചുഗീസ് ബിസിനസ് ടീമായ ഗ്രൂപ്പോ ഔട്ടെയ്‌റിഞ്ഞോ, ഫ്രാന്‍സിസ്‌കോ ഫെരേര എന്നിവര്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായി കൈകോര്‍ത്തു. 2023 ജൂണില്‍ സ്‌പെയ്‌നിലെ മാഡ്രിഡില്‍ റൊണാള്‍ഡോ ഉര്‍സു9 എന്ന മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ് പുറത്തിറക്കി.
സ്‌പയെ്‌നിലെ ആവിലയിലുള്ള എല്‍ ഓസോ എന്ന പ്രദേശത്തെ പ്രകൃതിദത്ത നീരുറവയില്‍ നിന്നാണ് ഈ വെള്ളം ശേഖരിക്കുന്നത്. 9 പിഎച്ച് മൂല്യമുള്ള പ്രകൃതിദത്ത ആല്‍ക്കലൈന്‍ ഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ശുദ്ധജലമാണ് ഉര്‍സു9 ബ്രാന്‍ഡിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു. പോര്‍ച്ചുഗലിന് പുറമെ, സ്‌പെയിന്‍, ചിലി, ബ്രിട്ടണ്‍, കംബോഡിയ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങ പതിനഞ്ചിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ജന്മദേശമായ പോര്‍ച്ചുഗലില്‍ റൊണാള്‍ഡോ വാട്ടര്‍ ഇന്‍ഡസ്‌ട്രി വിപുലീകരിക്കുന്നത് വലിയ ശ്രദ്ധ ലഭിക്കുന്ന വാര്‍ത്തയായിട്ടുണ്ട്. ഗ്രൂപ്പോ ഔട്ടെയ്‌റീഞ്ഞോയുമായി സഹകരിച്ച് തുല്യപങ്കാളിത്തത്തില്‍ 20 ദശലക്ഷം യൂറോ നിക്ഷേപമുള്ള പുതിയ പ്ലാന്റാണ് റൊണാള്‍ഡോ നിര്‍മിക്കുന്നത്. പോര്‍ച്ചുഗലിലെ ബ്രഗാന്‍സ ജില്ലയിലുള്ള ഗോസ്‌റ്റെയ് ഗ്രാമത്തിലുള്ള ശുദ്ധമായ നീരുറവയെ ആശ്രയിച്ചാണ് ഈ ഫാക്ടറി വരുന്നത്. സൂപ്പര്‍താരത്തിന്റെ പ്രീമിയം മിനറല്‍ വാട്ടര്‍ ബ്രാന്‍ഡിന്റെ നിര്‍മാണം 2027 അവസാനത്തോടെ പൂര്‍ത്തിയാകും. 2028 തുടക്കത്തില്‍ ആഗോള വിപണി ലക്ഷ്യമിട്ട് കയറ്റുമതി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP














