ഇന്ത്യന്‍ പര്യടനത്തിലെ തിരിച്ചടിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ കടന്നാക്രമിച്ച് ഓസീസ് മുന്‍ പേസര്‍ റോഡ്നി ഹോഗ്.

സ്റ്റീവ് സ്മിത്തിന്‍റെ ഇഷ്ടക്കാരെ തിരികിക്കയറ്റുന്നതുകൊണ്ടാണ് ഓസീസ് തോൽക്കുന്നതെന്ന് ഹോഗ് തുറന്നടിച്ചു. ആഗറും കാര്‍ട്ട്റൈറ്റും അടക്കമുള്ളവര്‍ ടീമിലെത്തിയത് സ്മിത്തിന്റെ സുഹൃത്തുക്കളായതുകൊണ്ട് മാത്രമാണ്. മോശം ടീമിനെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയും തോൽവിക്ക് ഉത്തരവാദികളാണെന്നും ഹോഗ് കുറ്റപ്പെടുത്തി. വിദേശത്ത് അവസാനം കളിച്ച 13 ഏകദിനങ്ങളിലും ഓസീസിന് ജയിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് ഹോഗിന്റെ വിമര്‍ശനം. 1978നും 85നും ഇടയിൽ ഓസീസിനായി 38 ടെസ്റ്റിലും 71 ഏകദിനങ്ങളിലും ഹോഗ് കളിച്ചിട്ടുണ്ട്.