ലോകകപ്പ റണ്ണറപ്പായ ക്രൊയേഷ്യക്ക് അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. യുവേഫ നേഷന്‍സ് ലീഗില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക സ്‌പെയ്ന്‍ ക്രൊയേഷ്യയെ തകര്‍ത്തു. സോള്‍ നിഗ്വസ്, മാര്‍കോ അസെന്‍സിയോ, റോഡ്രിഗോ, സെര്‍ജിയോ റാമോസ്, ഇസ്‌കോ എന്നിവര്‍ സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടി. ഒരു ഗോള് ക്രൊയേഷ്യന്‍ പ്രതിരോധതാരം ലോവ്‌റന്റെ ദാനമായിരുന്നു. 

മാഡ്രിഡ്: ലോകകപ്പ റണ്ണറപ്പായ ക്രൊയേഷ്യക്ക് അവരുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി. യുവേഫ നേഷന്‍സ് ലീഗില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക സ്‌പെയ്ന്‍ ക്രൊയേഷ്യയെ തകര്‍ത്തു. സോള്‍ നിഗ്വസ്, മാര്‍കോ അസെന്‍സിയോ, റോഡ്രിഗോ, സെര്‍ജിയോ റാമോസ്, ഇസ്‌കോ എന്നിവര്‍ സ്‌പെയ്‌നിന്റെ ഗോളുകള്‍ നേടി. ഒരു ഗോള് ക്രൊയേഷ്യന്‍ പ്രതിരോധതാരം ലോവ്‌റന്റെ ദാനമായിരുന്നു. 

യൂറോപ്യന്‍ ഫുട്‌ബോളര്‍ ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച്, പെരിസിച്ച് എന്നിവരെല്ലാം ക്രൊയേഷ്യന്‍ നിരയിലുണ്ടായിരുന്നു. 24ാം മിനിറ്റില്‍ സ്‌പെയ്ന്‍ ഗോള്‍വേട്ട തുടങ്ങി. സോള്‍ നിഗ്വസിന്റെ വകയായിരുന്നു ആദ്യ ഗോള്‍. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് അസെന്‍സിയോയും ഒരു സെല്‍ഫ് ഗോളും പിറന്നതോടെ ഗോളുകളുടെ എണ്ണം മൂന്നായി. 

എന്നിട്ടും നിര്‍ത്താനുള്ള ഭാവമില്ലായിരുന്നു സ്‌പെയ്‌നിന്. റാമോസും ഇസ്‌കോയും റോഡ്രിഗോയും ഗോള്‍കണ്ടെത്തിയതോടെ ക്രൊയേഷ്യ അനായാസം തോല്‍വി സമ്മതിച്ചു. പുതിയ പരിശീലകന്‍ ലൂയിസ് എന്റ്വികെയുടെ മികച്ച തുടക്കം കൂടിയായിത്. ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചിരുന്നു. സ്‌പെയ്‌നില്‍ നടന്ന അവസാന 38 മത്സരങ്ങളില്‍ അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല.