ഐപിഎൽ താരലേലം പൂര്‍ത്തിയായപ്പോള്‍ വയസൻപടയെന്ന പേരുദോഷം സ്വന്തമാക്കിയ ടീമാണ് ചെന്നൈ സൂപ്പര്‍കിങ്സ്. ടീമിലെ പ്രധാന കളിക്കാരിലേറെയും, മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. എന്നാൽ ആദ്യ മൽസരങ്ങളിൽ കളിപ്പിക്കുന്ന തുടക്ക ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ടീം മാനേജ്മെന്റ് തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. ഇതിൽനിന്ന് വെറ്ററൻ താരങ്ങള്‍ക്ക് തന്നെയാകും പ്രാമുഖ്യം നൽകുക. ഷെയ്ൻ വാട്ട്സ്ൻ, ഫാഫ് ഡുപ്ലെസിസ്, ധോണി, ഡ്വെയ്ൻ ബ്രാവോ, ഹര്‍ഭജൻ സിങ് എന്നീ താരങ്ങള്‍ ആദ്യ മൽസരങ്ങള്‍ക്കുള്ള ഇലവനിൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇവര്‍ക്ക് പുറമെ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ശര്‍ദുൽ താക്കൂര്‍, കേദാര്‍ ജാദവ് എന്നിവരും ടീമിലുണ്ടാകും. വെറ്ററൻ താരങ്ങളുടെ അനുഭവസമ്പത്ത് മുതൽക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്മെന്റ് ഇവരെ കൂടാതെ യുവതാരം ദീപക് ചഹര്‍, മാര്‍ക്ക് വുഡ് എന്നിവരെയും ആദ്യ കളികളിൽ നിയോഗിക്കും. അതേസമയം മുരളി വിജയ്, അമ്പാട്ടി റായിഡു, ഇമ്രാൻ താഹിര്‍, ലുങ്കിസാനി എങ്കിഡി എന്നിവര്‍ക്ക് പിന്നീടുള്ള മൽസരങ്ങളിൽ മാറിമാറി അവസരം നൽകാനും സാധ്യതയേറെയാണ്.

ചെന്നൈ സൂപ്പര്‍കിങ്സ് തുടക്ക സാധ്യതാ ടീം-

1, ഷെയ്ൻ വാട്ട്സണ്‍, 2 ഫാഫ് ഡുപ്ലെസിസ്, 3 സുരേഷ് റെയ്ന, 4 കേദാര്‍ ജാദവ്, 5 എം എസ് ധോണി(വിക്കറ്റ് കീപ്പര്‍), 6 ഡ്വെയ്ൻ ബ്രാവോ, 7 രവീന്ദ്ര ജഡേജ, 8 ഹര്‍ഭജൻ സിങ്, 9 ദീപക് ചഹര്‍, 10 ഷര്‍ദുൽ താക്കൂര്‍, 11 മാര്‍ക്ക് വുഡ്