അടുത്ത ലോകകപ്പിന് ശേഷം പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍
നാളുകളായി പരിക്കിന്‍റെ പിടിയില്‍ ഉഴലുകയായിരുന്നു സ്റ്റെയ്‌ന്‍. ചുമലിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായി. അടുത്തിടെ ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്നു. ലങ്കക്കെതിരെ മികച്ച പേസില്‍ പന്തെറിയാനായതും പരിക്കുമൂലം ഒരിക്കല്‍ പോലും ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടി വരാഞ്ഞതും അനുകൂല ഘടങ്ങളാണെന്ന് സ്റ്റെയ്‌ന്‍ പറയുന്നു. എന്നാല്‍ ലങ്കക്കെതിരെ രണ്ട് മത്സരങ്ങളില്‍ രണ്ട് വിക്കറ്റ് മാത്രമാണ് നേടാനായത്.
ടെസ്റ്റില്‍ 2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഏകദിനത്തില്‍ ഏഷ്യന്‍ ഇലവനെതിരെയും അരങ്ങേറി.
ദക്ഷിണാഫ്രിക്കയ്ക്കായി 88 ടെസ്റ്റില്‍ 421 വിക്കറ്റും 116 ഏകദിനങ്ങളില്‍ 180 വിക്കറ്റും സ്റ്റെയിന്‍റെ പേരിലുണ്ട്. ടി20യില്‍ 58 വിക്കറ്റും കൊയ്‌തു. ഒരു വിക്കറ്റ് കൂടി നേടിയാല്‍ ദക്ഷിണാഫ്രിക്കയ്ക്കായി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരമെന്ന നേട്ടത്തിലെത്തും സ്റ്റെയിന്‍.
