ബംഗളുരു: കരിയറിലെ 100-ാം ഏകദിനത്തില്‍ സെഞ്ചുറി നേടി ചിന്നസ്വാമിയിലെ പെരിയസ്വാമിയായി ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പതിവുശൈലിയില്‍ കുതിച്ചു ചാടി ആകാശത്തേക്ക് ഹെല്‍മറ്റ് ഉയര്‍ത്തി വാര്‍ണര്‍ സെഞ്ചുറി ആഘോഷിച്ചു. 119 പന്തുകളില്‍ നിന്ന് 12 ഫോറുകളും നാല് സിക്സുകളും സഹിതം വാര്‍ണ്ണര്‍ 124 റണ്‍സെടുത്തു.

30.5 ഓവറില്‍ കേദാര്‍ ജാദവിനെ ബൗണ്ടറി അടിച്ചാണ് വാര്‍ണ്ണര്‍ ഏകദിനത്തിലെ 14-ാം സെഞ്ചുറിയിലെത്തിയത്. ഇതോടെ 100-ാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ആദ്യ ഓസ്‌ട്രലിയന്‍ താരമെന്ന റേക്കോര്‍ഡും വാര്‍ണര്‍ക്ക് സ്വന്തമായി. വാര്‍ണറും ഫിഞ്ചും നല്‍കിയ മികച്ച തുടക്കമാണ് ഓസീസിനെ പരമ്പയിലെ ഉയര്‍ന്ന ടോട്ടലില്‍ എത്തിച്ചത്. ഇരുവരു ഓപ്പണിംഗ് വിക്കറ്റില്‍ 231 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.