ഷഭ് പന്ത്(40 പന്തില്‍ 69), ക്വിന്റന്‍ ഡി കോക്ക്(45 പന്തില്‍ 46) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഡെയര്‍ഡെവിള്‍സിന് അനായാസ വിജയമൊരുക്കിയത്. മലയാളി താരം സഞ്ജു വി സാംസണ്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ വിജയത്തോടെ ഏഴു കളികളില്‍ 10 പോയിന്റുമായി ഡെയര്‍ഡെവിള്‍സ് രണ്ടാം സ്ഥാനത്തെത്തി. ഡെയര്‍ഡെവിള്‍സിനോട് തോറ്റെങ്കിലും ഒമ്പതു കളികളില്‍ ആറെണ്ണം ജയിച്ച ഗുജറാത്ത് ലയണ്‍സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റിഷഭ് പന്താണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സെടുക്കുകയായിരുന്നു. 53 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ 36 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ഗുജറാത്ത് ലയണ്‍സ് നിരയില്‍ തിളങ്ങിയത്. നായകന്‍ സുരേഷ് റെയ്‌ന 24 റണ്‍സെടുത്തു. ഡെയര്‍ഡെവിള്‍സിനുവേണ്ടി ഷഹബാസ് നദീം രണ്ടു വിക്കറ്റെടുത്തു.
