കേരളത്തില്‍ അടുത്ത കാലത്ത് ഇത്രയധികം സ്വീകരിക്കപ്പെടുകയും വൈറലാകുകയും ട്രോളുകള്‍ വരികയും ചെയ്ത മറ്റൊരു സംഭവമുണ്ടാകില്ല. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവ പാടിയ മലയാളം പാട്ടാണ് മല്ലൂസ് ഏറ്റുപിടിച്ചത്.
സാധാരണ ആരേയും വെറുതെ വിടുന്നവരല്ല നമ്മുടെ ട്രോളന്‍മാര്‍. അക്കാര്യത്തില്‍ സിവയുടെ കാര്യത്തിലും മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍ ഒരു നെഗറ്റീവ് ട്രോള്‍ പോലും കുട്ടിയുടെ പാട്ടിനെ സംബന്ധിച്ച് എത്തിയില്ല എന്നതാണ് വാസ്തവം.
ഒരു ട്രോളില്‍ പറയുന്നത് പോലെ ധോണിയുടെ ഫൈറ്റേഴ്‌സിനെ പോലും ഫാന്‍സ് ആക്കി മാറ്റിയിരിക്കുകയാണ് കുട്ടി ധോണി. മലയാളികള്‍ ആഘോഷമാക്കിയ ധോണിയുടെ മകളുടെ പാട്ടിന്റെ ട്രോളുകള്‍ ഇങ്ങനെ..





