അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം പാടി മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. കേരളവുമായി ഒരു ബന്ധവുമില്ലാത്ത ധോണിയുടെ മകള്‍ എങ്ങനെയാണ് പാട്ട് പാടുന്നതെന്ന് അത്ഭുതത്തിലാണ് വീഡിയോ കണ്ടവര്‍. മകളുടെ പേരിലുള്ള പേജില്‍ ധോണി തന്നെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. വെറും ഒരു മണിക്കൂറിനുള്ളില്‍ പതിനാറായിരത്തില്‍ പരം പേരാണ് വീഡിയോ കണ്ടത്. കുഞ്ഞെങ്ങനെ മലയാളം പഠിച്ചെന്ന ആശ്ചര്യമാണ് മലയാളികള്‍ക്ക്. ചോദ്യം കമന്‍റായി നിരവധി പേരാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

@mahi7781 @sakshisingh_r ❤️❤️

A post shared by ZIVA SINGH DHONI (@zivasinghdhoni006) on