സിഡ്‌നി: എം.എസ് ധോണിയെയും ജോസ് ബട്ട്‌ലറെയും താരതമ്യം ചെയ്ത് മികച്ച വിക്കറ്റ് കീപ്പറെ കണ്ടെത്താനാവശ്യപ്പെട്ട ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് ഇന്ത്യന്‍ ആരാധകരുടെ പൊങ്കാല. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ 83 പന്തില്‍ ബട്ട്‌ലര്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ഇതിഹാസം ട്വിറ്ററില്‍ വോട്ടെടുപ്പിനിറങ്ങിയത്. എട്ട് ഫോറും നാല് കൂറ്റന്‍ സിക്സുമടക്കമായിരുന്നു ബട്ട്ലര്‍ ഏകദിനത്തിലെ അഞ്ചാം സെഞ്ചുറിയിലെത്തിയത്.
നിലവിലെ ഫോമിന്‍റെ അടിസ്ഥാനത്തില്‍ മികച്ച വിക്കറ്റ് കീപ്പറെ കണ്ടെത്താനാണ് വോണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച റെക്കോര്‍ഡുള്ള ധോണിയെ ഇംഗ്ലണ്ട് താരവുമായി താരതമ്യം ചെയ്തത് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചു. എന്നാല്‍ ധോണി ദൈവവും എന്നാല്‍ ബട്ടലര്‍ സാധാരണ മനുഷ്യനുമാണ് എന്ന് പറഞ്ഞാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതികരിച്ചത്. ഏകദിനത്തില്‍ 50 റണ്‍സിലേറെ ശരാശരിയുള്ള ധോണി ഇതിഹാസമാണെന്നായിരുന്നു മിക്ക ഇന്ത്യന്‍ ആരാധകര്‍ക്കും പറയാനുണ്ടായിരുന്നത്.
