ബാറ്റു ബോളും മാത്രമല്ല ഡാന്‍സും വഴങ്ങുമെന്ന് ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് തെളിയിച്ചിരിക്കുകിയാണ് ക്രിക്കറ്റ് താരം എം എസ് ധോണി. ഇതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാക്ഷി ധോണി പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെ ധോണിയുടെ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇത്തവണ രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്.സാക്ഷിയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തന്നെ കാണാന്‍ തിക്കും തിരക്കും കൂട്ടുന്ന ആരാധകരെ കൊണ്ടു ധോണി തോറ്റു. ആരാധകരില്‍ നിന്ന് രക്ഷപ്പെടാനായി ധോണി പുതിയ അടവ് പ്രയോഗിച്ചിരിക്കുകയാണിവിടെ. തിരക്കേറിയ വിമാനത്തിനകത്തേക്ക് തലവഴി പുതപ്പുകൊണ്ട് മുഖം മറച്ച് ഒളിച്ചിരിക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
യാത്രക്കാര്‍ ധോണിയെ തിരിച്ചറിയാതെ അരികിലൂടെ പോകുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വീഡിയോ പുറത്തു വിട്ടതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ധോണിയെ മുന്നില്‍ നിര്‍ത്തി മറ്റൊരു വീഡിയോ കൂടി സാക്ഷി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.
